ജില്ല പഞ്ചായത്തിൻറെ സമയോചിത ഇടപെടൽ, അമ്പാട്ട് ഭാഗം കിണർ നവീകരിച്ചു.
കാലങ്ങളായി ചുറ്റുമതിൽ ഇല്ലാതിരുന്ന പഞ്ചായത്ത് കിണർ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ൻ്റെ സമയോചിത ഇടപെടലിലൂടെ മനോഹരമായി പുനർനിർമ്മിച്ച് നാടിന് സമർപ്പിക്കുന്നു. സംരക്ഷണഭിത്തി ഇല്ലാതിരുന്നതുമൂലം വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് എന്നന്നേക്കുമായി അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്ത് അന്തിനാട് ഈസ്റ്റ് വാർഡിലെ അമ്പാട്ടുഭാഗം പൊതുകിണറാണ് നവീകരിച്ചത്.
അടുത്തടുത്ത് വീടുകൾ ഉള്ള ഇവിടെ കിണറിന് സംരക്ഷണഭിത്തി ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുമായിരുന്നു.സംരക്ഷണ ഭിത്തിയില്ലാത്ത ഈ കിണറിന്റെ സമീപത്തുകൂടിയാണ് കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ നടന്നു പോയ്ക്കൊണ്ടിരുന്നത്. നാളെ (വ്യാഴം) വൈകുന്നേരം 5.30ന് പുനർ നിർമ്മിച്ച കിണർ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ നാടിന് സമർപ്പിക്കും.
പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. അന്തിനാട് ഈസ്റ്റ് വാർഡിലെ തന്നെ ലക്ഷംവീട് കോളനി കിണറും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻതന്നെ നവീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
0 Comments