മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു.
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ.ഷീല കുര്യൻ വി, സീനിയർ കൺസൾട്ടന്റ് ഡോ.ജൂബിൽ ജോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഇൻസുലിൻ തെറാപ്പി,ന്യൂവർ ഇൻസുലിൻസ് തുടങ്ങിയ വിഷയങ്ങളിൽ മാർ സ്ലീവാ മെഡിസിറ്റിയിലെ എൻഡോക്രൈനോളജിസ്റ്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി.ജോൺസൺ എ്ന്നിവർ പ്രബന്ധം അവതരിപ്പിച്ചു.വിവിധ ഡോക്ടർമാർ പങ്കെടുത്തു.
0 Comments