ദേശീയ പണിമുടക്ക് പാലായിൽ പൂർണ്ണം.


 സംയുക്ത ട്രെഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിപണിമുടക്ക് പാലായിലും പഞ്ചായത്തുകളിലും പൂർണ്ണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. കെ എസ് ആർ റ്റി സി ബസ്സുകൾ ഓടിയില്ല.ഓട്ടോ ടാക്സി തൊഴിലാളികളിൽ ബി എം എസ് ഒഴിച്ച് മറ്റെല്ലാ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി പാലാ ടൗണിലും പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും പ്രകടനവും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ ദർണ്ണയും നടന്നു.


 പാലായിൽ നടന്ന പ്രകടനത്തിന് കെ കെ ഗിരീഷ്, സലിൻ റ്റി ആർ, കെ അജി, കുഞ്ഞുമോൻ മടപ്പാട്ട്, ഷിബു കാരമുള്ളിൽ, പി എൻ പ്രമോദ്, ടോമി കണ്ണന്നൂർ, വിൻസന്റ്തൈമുറിയിൽ, ജോസിൻ ബിനോ, കെ വി അനൂപ്, പി കെ സോജി എന്നിവർ നേതൃത്വം നൽകി. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ദർണ്ണ  സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്യ്തു.  കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജോസ് കുട്ടി പൂവേലി സ്വാഗതം ആശംസിച്ചു       സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ് അധ്യക്ഷത വഹിച്ചു. 


സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോബിൻ കെ അലക്സ്‌, അംഗൻവാടി സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് രമേശ്‌ ബാബു, കോണ്ഗ്രസ് എസ് നേതാവ് ബിജി മണ്ഡപം എന്നിവർ പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments