വിഎസിനെ അധിക്ഷേപിച്ചു.... താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ് എടുത്തു



  അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശേരി പൊലീസ് കേസ് എടുത്തു.  

 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്‌സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. 


മുതിര്‍ന്ന സിപിഐ എം നേതാവായ വി എസിനെ അധിക്ഷേപിച്ച വെല്‍ഫെയര്‍ പാര്‍ടി നേതാവിന്റെ മകനെയും തിരുവനന്തപുരം സ്വദേശിയായ അധ്യാപകനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഫെയര്‍ പാര്‍ടി മുന്‍ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments