പാലാ - തൊടുപുഴ റോഡില്‍ പിഴകിന് സമീപം ആറാം മൈലില്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം നാളെ പിഴക് പള്ളി സെമിത്തേരിയിൽ


പാലാ - തൊടുപുഴ റോഡില്‍ പിഴകിന് സമീപം ആറാം മൈലില്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ച  വീട്ടമ്മയുടെ സംസ്കാരം നാളെ പിഴക് പള്ളി സെമിത്തേരിയിൽ ..... . 

പിഴക് വട്ടക്കുന്നേല്‍ ദേവസ്യയുടെ ഭാര്യ എലിസബത്ത്(68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചതിന് ശേഷം വഴിയിലൂടെ നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചതിന് ശേഷം എതിര്‍വശത്തെ തിട്ടയിലിടിച്ച് നില്‍ക്കുകയായിരുന്നു. 

പരേത കരിങ്കുന്നം മെയ്യാറ്റുംകുന്നേല്‍ കുടുംബാംഗമാണ്. 

മക്കള്‍ ബിന്ദു, ബിനേഷ്. മരുമക്കള്‍ ബിജു, ജൂലി.  സംസ്‌കാരം നാളെ രാവിലെ 11 - ന് (08-07-2025) പിഴക് സെന്റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ .








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments