വൈക്കത്ത് കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു




 വൈക്കത്ത് കാട്ടിക്കുന്നിൽ   വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു  പൂത്തോട്ടയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.  23 പേർ വള്ളത്തിൽ ഉണ്ടായിരുന്നു. ഇവരെ എല്ലാവരെയും  രക്ഷപെടുത്തിയതായി അറിയുന്നു. മൂവാറ്റുപുഴ ആറ് വേമ്പനാട് കായലിൽ സംഗമിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.


 കെട്ടുവള്ളത്തിലേക്ക് കാറ്റിൽ ഓളമടിച്ച് വെള്ളം കയറി മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവർ പറയുന്നു. 
 തീരത്തോട് ചേർന്നാണ് അപകടം സംഭവിച്ചത്. അതിനാലാണ് അപകടത്തിൽ പെട്ടവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.  

 ഇതിനിടെ ഒരാളെ കാണാനില്ലെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്ന് അഗ്നിശമന സേന കായലിൽ തെരച്ചിൽ തുടങ്ങിയിട്ട് ഉണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments