എം. ഡി. എം. എ. കൈവശം വച്ച യുവാവ് മുവാറ്റുപുഴയിൽ അറസ്റ്റിൽ
2025 ജൂലൈ 30-ാം തീയതി രാത്രി, മുവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ . ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മുവാറ്റുപുഴ താലൂക്കിൽ മുവാറ്റുപുഴ വില്ലേജിൽ അടൂപറമ്പ് കരയിൽ പാറപ്പാട്ട് വീട്ടിൽ അൽഷിഫ് (31 വയസ്) എന്നയാളെ 0.157 ഗ്രാം MDMA കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ടിയാനെ മുവാറ്റുപുഴ ടൗൺ ഭാഗത്ത് വച്ച് KL 17 P 3871 നമ്പർ രജിസ്ട്രേഷൻ ഉള്ള ബുള്ളറ്റിൽ മയക്മരുന്ന് കടത്തുന്നതിന് ഇടയിലാണ് എക്സൈസ് സംഘം പിടികൂടിയത്.
ഇയാൾക്കെതിരെനാർമയക്കു മരുന്ന് നിരോധന നിയമ പ്രകാരം(NDPS) കേസെടുത്തു.
കുറച്ച് നാളുകളായി മുവാറ്റുപുഴ മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിവരം മൂവാറ്റുപുഴ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന് ലഭിച്ചിരുന്നു. തുടർന്ന് മയക്ക്മരുന്ന് / രാസലഹരി എന്നിവ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നീരീക്ഷിക്കുവാനും, കണ്ടെത്തി അറസ്റ്റ് ചെയ്യുവാനുമായി മുവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചത് . തുടർന്ന് ടി സംഘം നടത്തിയ അന്വേഷണത്തിൽ ടി പ്രതിക്ക് മൂവാറ്റുപുഴ ടൗൺ മാർക്കറ്റ്, കിഴക്കേക്കര, ആരക്കുഴ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ രാസ ലഹരി എത്തിക്കുന്നതിൽ പങ്കുണ്ട് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറച്ച് നാളുകളായി പ്രത്യേക സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
വളരെ നാളത്തെ രഹസ്യ നീരിക്ഷണത്തിന് ഒടുവിൽ എക്സൈസ് സംഘം നടത്തിയ രഹസ്യ നീക്കത്തിൽ MDMA എന്ന മയക്കുമരുന്നുമായി മൂവാറ്റുപുഴ ടൗൺ ഭാഗത്ത് വച്ച് ഇയാൾ പിടിയിലാവുക ആയിരുന്നു.
മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രെവെന്റവ് ഓഫീസർ ഷെബീർ എംഎം, സിവിൽ എക്സൈസ് ഓഫീസർ മാരായ അനുരാജ്, മാഹിൻ, രഞ്ജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.
കേരള എക്സൈസ് വകുപ്പിന്റെ മയക്കുമരുന്നിന് എതിരായുള്ള പ്രത്യേക കർമ്മ പദ്ധതിയായ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായിതുടർന്നും മുവാറ്റുപുഴ സർക്കിൾ പരിധിയിൽ അനധികൃതമായ മദ്യം /മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മുവാറ്റുപുഴ എക്സൈസ് - സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ അറിയിച്ചു.
0 Comments