കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് 5.45 ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത്.
സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. തുടർന്നും നിർത്താതെ ഓടിച്ചു പോവുകയായിരുന്ന കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും മറ്റ് വാഹനങ്ങളെ ഇടിച്ചു.
ഇതോടെ രോക്ഷാകുലരായ നാട്ടുകാർ പിന്നാലെ കൂടി. തുടർന്ന് പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഈ വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കിയപ്പോൾ പാതി ബോധാവസ്ഥയിൽ ആയിരുന്നു ഇയാൾ. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. സിഎംഎസ് കോളേജ് വിദ്യാർത്ഥിയാണ്.
0 Comments