എലിക്കുളത്തെ അമോണിയം പ്ലാൻ്റിന് എതിരെ ജനകിയ സമിതി നിവേദനം നല്കി....


എലിക്കുളത്തെ അമോണിയം പ്ലാൻ്റിന് എതിരെ ജനകിയ സമിതി നിവേദനം നല്കി.

എലിക്കുളം പഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ കാർഷിക- ജനവാസ മേഖലയിൽ അമോണിയം പ്ലാൻ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും, ജില്ലാ വ്യവസായ ഓഫീസർക്കും, ജില്ലാ പൊലൂഷ്യൻ കൺട്രോളർ ഓഫീസർക്കും നിവേദനം നല്കി. ചെറുകിട നാമമാത്ര കർഷകർ മാത്രം താമസിക്കുന്ന ഭൂപ്രദേശമായ പടിഞ്ഞാറ്റുമലയിൽ കിലോമീറ്ററുകളോളം വ്യാപനശേഷിയുള്ള അമോണിയം പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചാൽ മനുഷ്യ- ജീവജാലങ്ങളുടെ ആരോഗ്യകരമായ ജീവതത്തെയും, സസ്യ - വൃക്ഷാദികളുടെ വളർച്ചയെയും ദോഷകരമായി ബാധിക്കും.


ജനവാസമില്ലാത്ത റെഡ്‌ സോണിലുള്ള ഇൻഡസ്ട്രിയൽ മേഖലകളിൽ മാത്രം പ്രവർത്തികേണ്ട അമോണിയം മാനുഫാക്ടറിങ്ങ് - റീഫില്ലിഗ് യൂണിറ്റിൻ്റെ പ്രവർത്തനാ അനുമതിക്കാണ് വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ ഗ്രീൻ ചാനൽ വഴി വൻ വ്യവസായ ലോപികൾ അപേക്ഷ നല്കിയിരിക്കുന്നത്. വലിയ ടാങ്കുകളിൽ അമോണിയം സൂക്ഷിക്കുന്നതിന് 300  മീറ്ററിനുള്ളിൽ ജനവാസം പാടില്ലാത്തതുമാണ്. എയർ ഡിസ്റ്റൻസ് കണക്കാക്കിയാൽ 1000 മീറ്ററിനുള്ളിൽ അംഗൻവാടിയും , 2 സ്കൂളുകളും, ആരാധനാലയങ്ങളും, ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഉയർന്ന പ്രദ്ദേശത്ത് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ടി. ഫാക്ടറിയുടെ പ്രവർത്തനം വന്നാൽ താഴ്ന്ന സമീപ പ്രദേശത്തെ 4 ഓളം കുടിവെള്ള പദ്ധതികളും, മീനച്ചിലാറിലേയ്ക്ക് ഒഴുകി എത്തുന്ന പൊന്നൊഴുകൻതോടും, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ നെല് കൃഷി മുടങ്ങാതെ ചെയ്യുന്ന കാപ്പുകയം - മല്ലികശ്ശേരി പാടശേഖരവും നശിക്കുന്നതിന് കാരണമാകും.


 അമോണിയം പ്ലാൻ്റ് സ്ഥാപിച്ച് പ്രവർത്തന അനുമതി നല്ക്കുന്നതിന് അനുകൂല തുടർ നടപടികൾ വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്ന് ഉണ്ടായാൽ വിവിധ രാഷ്ട്രിയ - സാമൂഹിക കക്ഷികളുടെ സഹകരണത്തോടെ ജനകീയ സമിതി വിപുലീകരിച്ച് വമ്പിച്ച ജനകീയ പ്രക്ഷോപം ആരംഭിക്കുന്നതിനും തീരുമാനിച്ചു. 
വിവിധ ഡിപ്പാർട്ടുമെൻ്റുകൾക്ക് നിവേദനം നല്ക്കുന്നതിന് ജനകിയ സമിതി ചെയർമാൻ ജോസഫ് മാത്യൂ തെക്കേകുറ്റ്, കൺവീനർ ജോർജ് ജേക്കബ് കുരുവിനാകുന്നേൽ, വൈസ് ചെയർമാൻമാരായ വിൽസൻ മാത്യൂ പതിപ്പള്ളിൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, ഡായി ഇടപ്പാടിയിൽ, വിൽസൻ പാമ്പൂരിക്കൽ, ജോഷി കോക്കാട്ട്, തോമസ് പതിപ്പള്ളിൽ, സാലു വട്ടത്തറയിൽ, കുറുവച്ചൻ കോക്കാട്ട്, ജോയി പുളിക്കൽ, മാത്യൂസ് തെക്കേകുറ്റ് തുടങ്ങിയവർ നേതൃത്വം നല്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments