ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കും: സുമിത്ത് ജോർജ്.... വീഡിയോ ഈ വാർത്തയോടൊപ്പം കാണാം
മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിൽ അറസ്റ്റിലായ സി.പ്രീതി മേരിക്കും സി.വന്ദന ഫ്രാൻസിനും നീതി ഉറപ്പാക്കുമെന്ന് ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡൻ്റ് സുമിത്ത് ജോർജ് പറഞ്ഞു.
വീഡിയോ ഇവിടെ കാണാം 👇👇👇
ഇതിനായി അനൂപ് ആന്റണിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം ഛത്തീസ്ഗഡിൽ എത്തി മോചന നടപടികൾക്ക് നേതൃത്വം നൽകും.ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വത്വര നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടും.ഇന്നലെ അങ്കമാലിയിൽ സിസ്റ്റർ പ്രീതി മേരിയുടെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെയും ഇടവക വികാരിയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. രാജ്യമെമ്പാടും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന ക്രൈസ്തവ പുരോഹിതരും സന്യസ്തരും നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തവയാണ്.ഇവരുടെ സേവനങ്ങളെ ഭാരതീയ ജനതാ പാർട്ടി എന്നും ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതയിൽ ഊന്നു നിന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ.ന്യൂനപക്ഷ സമുദായങ്ങളെ രാഷ്ട്രീയ ആയുധമായി കാണുന്നത് ശരിയല്ല.അവരെ രാജ്യത്തിൻറെ ശത്രുക്കൾ ആക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ചില ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്നത്.ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇടയിൽ പുരോഗമനകാഴ്ച്ചപ്പാടുകളോടെ ഒരു ചാലക ശക്തിയായി പ്രവർത്തിക്കാനാണ് ന്യൂനപക്ഷ മോർച്ച ഉദ്ദേശിക്കുന്നത്.തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വംചുമതല ബോധത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments