പ്രക്ഷോഭങ്ങൾക്ക് തുടക്കമായി പടിഞ്ഞാറ്റുമല .



എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന അമോണിയം പ്ലാന്റിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് ..

അമോണിയം പ്ലാന്റ് തുടങ്ങാനുളള നീക്കത്തിനെതിരെയാണ് പ്രക്ഷോപം -അണുബോംനേക്കാൾ പ്രഹരശേഷിയുള്ള അമോണിയം  ഫാക്ടറി നിർമ്മിക്കുവാനുളള തീരുമാനമാണ് നിലവിലുളളത്. ഈ അമോണിയം പ്ലാന്റ് നിലവിൽ വന്നാൽ കർഷകർ  കൂടുതലായി അധിവസിക്കുന്ന ഇവിടെ വൻ കർഷകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അമോണിയം പ്ലാന്റ് നിലവിൽ വന്നാൽ ഇവിടുത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉൾപ്പടെ താളം തെറ്റും.



ദിനം പ്രതി  40000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ 400 റോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ ജലലഭ്യത ഇല്ലാതെയാവും. കൂടാതെ ഇവിടെ തുടങ്ങാൻ ലക്ഷ്യമിടുന്ന പ്ലൈവുഡ് ഫാക്ടറിയും ഇവിടെയാണ് ലക്ഷ്യം വയ്ക്കുന്നത്. അണുബോംബിന് സമാനപ്രഹര ശേഷിയുള്ള ഈ സ്ഥാപനം നിലവിൽ വന്നാൽ കിലോമീറ്ററുകളോളം അപകട സാധ്യത ഉണ്ട്.


350 തിൽ ഏറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭൂമിയുടെ ആ വാസ വ്യവസ്ഥ തന്നെ ഭീക്ഷണിയിൽ ആയിരിക്കുകയാണ്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ അമോണിയം പ്ലാന്റിനെതിരെ സമരത്തിനൊരുങ്ങുകയാണ് എലിക്കുളം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും നാട്ടുകാരും .
 . പൊതുജ നത്തിന് ദോഷകരമായ പദ്ധതികൾ നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments