149- ാം നമ്പർ ചേർപ്പുങ്കൽ പുല്ലപ്പള്ളി എൻ എസ് എസ് കരയോഗത്തിന്റെയും കിടങ്ങൂർ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ കരയോഗം ഹാളിൽ വച്ച് മഴക്കാലപൂർവ്വ രോഗങ്ങളെപ്പറ്റിയും പകർച്ചവ്യാധികളെ സംബന്ധിച്ചും ബോധവൽക്കരണക്ലാസും സൗജന്യ ആയുർവ്വേദമെഡിക്കൽ ക്യാമ്പും നടക്കും.
ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. കയയോഗം പ്രസിഡന്റ് എം. എൻ ശശിധരൻ നായരുടെയും പഞ്ചായത്തംഗം മിനി ജെറോമിന്റെയും സാന്നിധ്യത്തിൽ എൻ എസ് എസ് താലൂക്ക് യൂണിയൻ മേഖല കൺവീനർ എൻ ഗിരീഷ് കുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്യുമെന്ന് കരയോഗം സെക്രട്ടറി സി എൻ രാമചന്ദ്രൻ നായരും കിടങ്ങൂർ ഗവ. ആയുർവ്വേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ദീപ.ബി. നായർ എന്നിവർ അറിയിച്ചു.
0 Comments