ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ സംഘത്തെ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

 

ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ സംഘത്തെ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 


തൊണ്ട ബ്രാൽഭാഗത്ത് വച്ച് എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച സഞ്ജയ് സാബു (19) ആദിത്യൻ K.S (19 ) എന്നിവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടു.  എക്സൈസ് സംഘത്തെ കണ്ട് ഇവർ സഞ്ചരിച്ച പൾസർ ബൈക്ക് ചതുപ്പി ലൂടെ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചെളിയിൽ ബൈക്ക് തെന്നി മറിഞ്ഞു. അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ട് പിൻതുടർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച KL 36 F 5740 പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും അറ് പൊതി കളിലായി 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികൾ മുൻപും മയക്ക്മരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. റെയ്ഡിൽ അസി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ B , പ്രിവൻ്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ V, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments