സാമൂഹ്യ നവോത്ഥാനത്തിന്റെ അമരക്കാരൻ മഹാത്മാ അയ്യങ്കാളി: ആർ. വി. ബാബു


അയിത്തത്തിനും. അനാചാരത്തിനും, അന്ധ വിശ്വാസത്തിനും അടിമത്തത്തിനും എതിരെ പാവങ്ങളുടെ പടത്തലവൻ ആയി കേരളത്തിൽ സാമൂഹ്യ  നവോത്ഥാനത്തിന്റെ വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു അയ്യങ്കാളി എന്ന്ഹി ന്ദു ഐക്യവേദി കോട്ടയം ജില്ല പഞ്ചായത്ത് ഉപരി പ്രവർത്തക സംഗമം  തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടത്തിയ യോഗം ഉത്ഘടനം ചെയ്തുകൊണ്ട് സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു.

 

 തിരുവനന്തപുരത്ത് അനന്തന്റെ മണ്ണിൽ ഉയർത്താൻ പോകുന്ന കെട്ടിട നിർമ്മാണത്തെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു..ഹിന്ദുക്കൾക്ക്  ആശ്രയ കേന്ദ്രമായി പ്രവർത്തിക്കാൻ പണിയുന്ന ഹിന്ദു സാംസ്‌കാരിക  കേന്ദ്രത്തിന് അയ്യങ്കാളി ഭവൻ എന്ന് നാമകരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 


  കേരളത്തിൽ ഹിന്ദുക്കൾ ഭയാനകമായ സാഹചര്യം ആണ് ഇന്ന് നേരിടുന്നത്.. മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അടിമത്തം വീണ്ടും ഇവിടെ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അതിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ വേണ്ട ആശയങ്ങളിണ് ഹിന്ദു ഐക്യ വേദി മുന്നോട്ടു വക്കുന്നത്. ജിഹാദി കൂട്ട് കെട്ടും മത പരിവർത്തനവും വർധിച്ചു വരുന്ന കേരളത്തിൽ ഹിന്ദുക്കൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കാൻ രംഗത്ത് വരണമെന്ന് ആർ. വി. ബാബു പറഞ്ഞു. 


 സംസ്ഥന ജനറൽ സെക്രട്ടറി  പി സുധാകരൻ  രണ്ടു പതിറ്റാണ്ടു പിന്നിട്ട ഹിന്ദു ഐക്യ വേദിയുടെ പ്രവർത്തനം വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ ക്യാപ്റ്റൻ വിക്രമൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാർ, ഉപാധ്യക്ഷൻമാരായ പ്രൊഫസർ ഹരിലാൽ,അനിതാ ജനാർദ്ദനൻ, ജില്ലാ വൈസ് പ്രഡിഡന്റുമാരായ എം ആർ സത്യശീലൻ, പ്രൊ. രഘുദേവ് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം, സെക്രട്ടറി അനിൽ തൊട്ടുപുറം,സംഘടന സെക്രട്ടറി സി ഡി മുരളീധരൻ സഹസംഘടന സെക്രട്ടറി ആർ ജയചന്ദ്രൻ, ട്രഷറർ രാമചന്ദ്രൻ പിള്ള, സഹ ട്രഷറർ  കെ ജി തങ്കച്ചൻ, സമിതി അംഗങ്ങളായ ബിനു വരിശ്ശേരി, അനിൽ ഇറഞ്ഞാൽ,  ജയകുമാർ,  മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ബിന്ദു മോഹൻ, ജില്ല പ്രസിഡന്റ് ശോഭനകുമാരി കെ.കെ.,  ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ഖജൻജി ശ്രീരേഖ,  സെക്രട്ടറി രശ്മി, സുധ  സുമ ചിറക്കടവ്, ഹിന്ദു ഐക്യ വേദി താലൂക്ക്, പഞ്ചായത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments