മുട്ടം മലങ്കര പെരുമറ്റം പള്ളിക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് മുട്ടം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലക്ക് പുറത്ത് നിന്നുള്ള സംഘങ്ങള്‍ പെരുമറ്റം, മലങ്കര മേഖലകളില്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമാണ്.
ഈ മാലിന്യം മലങ്കര ആറില്‍ എത്തുന്നു. വ്യാപകമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാവുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പോലിസ്, പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് മുട്ടം മേഖലാ പ്രസിഡന്റ് ഡോ. കെ.എം. അന്‍വര്‍ ആവശ്യപ്പെട്ടു.
0 Comments