താല്പര്യവും അഭിരുചിയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണം: മാണി സി കാപ്പൻ എം.എൽ.എ.


താല്പര്യവും അഭിരുചിയും  തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണം: മാണി സി കാപ്പൻ എം.എൽ.എ.

  താല്പര്യവും അഭിരുചിയും  തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണമെന്ന് മാണി സി കാപ്പൻ എം എൽ എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നുംഅദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, യുഎസ്എസ്, എൻ എം എം എസ് എന്നിവക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷീൽഡുകളും മെഡലുകളും വിതരണം ചെയ്തു.


 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്,  ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻ്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments