എലിക്കുളത്തെ അമോണിയം പ്ലാൻ്റിനെതിരെ ജനകീയ സമതി രൂപീകരിച്ചു.
എലിക്കുളം ഗ്രാമപഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അനുമതിക്കായി അപേക്ഷ നല്കിയിരിക്കുന്ന മലനാട് അമോണിയാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എതിരായി ജനകീയ കമ്മറ്റി രൂപികരിച്ചു. തമിഴ്നാട്ടിൽ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാൻ്റാണ് കാർഷിക ഗ്രാമീണ മേഖലയിലേക്ക് മറ്റി സ്ഥാപിക്കുവാൻ അനുമതിക്കായുള്ള പ്രവർത്തനം നടക്കുന്നത്. കിലോമീറ്ററുകളോളം അപകട വ്യാപന ശേഷിയുള്ളതിനാൽ റെഡ് സോണിൽ മാത്രം പ്രവർത്തിക്കേണ്ട അമോണിയം പ്ലാൻ്റ് ജനങ്ങൾ പാർക്കുന്ന ഗ്രാമീണ - കാർഷിക മേഖലയിൽ പ്രവർത്തനം ആരംഭിച്ചാൽ കുടിവെള്ള ദൗർഭല്യത്തിനും, ജല - അന്തരീക്ഷമലിനീകരണത്തിനും, മനുഷ്യ - ജീവജാലങ്ങൾക്കും, സസ്യ - വൃക്ഷാദികൾക്കും വളരെയേറെ ഹാനികരവുമാകും.
പടിഞ്ഞാറ്റുമലയുടെ മുകൾ ഭാഗത്ത് പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള നാലോളം കുടിവെള്ള പദ്ധതികളും, പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊഴുകൻതോടും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽപാടമായ കാപ്പുകയം പാടശേഖരവും നശിച്ച് പോകും. പരിസരപ്രദ്ദേശത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന അമോണിയം പ്ലാൻ്റിനെതിരെ പ്രതിക്ഷേധം ശക്തമാക്കി വിവിധ സമരപരിപാടികൾക്ക് രൂപം നല്കി.
ജനകീയ കമ്മറ്റി ചെയർമാനായി ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനറായി ജോർജ്കുട്ടി ജേക്കബ് കുരുവിനാകുന്നേൽ, രക്ഷാധികാരികളായി എലിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെൽവി വിൽസൻ , ആശാ റോയി, മാതൂസ് മാത്യൂ, തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ബിനോ എന്നിവരെയും, വൈസ് ചെയർമാനൻമാരായി വിൽസൻ പതിപ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ എന്നിവരെയും ജോയിൻ്റ് കൺവീനർമാരായി ബിനോ മുളങ്ങാശ്ശേരി, ജസ്റ്റിൻ ജോർജ് എന്നിവരെയും 25 അംഗ എക്സിക്യുട്ടിവ് കമ്മറ്റിയും തിരഞ്ഞെടുത്തു.
0 Comments