കൈക്കൂലിക്കേസ്സില്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓവര്‍സീയറെ പൊക്കി കോട്ടയം വിജിലന്‍സ് ടീം.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഗ്രേഡ് 3 ഓവര്‍സിയര്‍ ജയേഷിനെയാണ് വിജിലന്‍സ് ടീം കുടുക്കിയത്.
വിജിലന്‍സ് എസ്. പി. ബിനു ആറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ എസ് പി പി.വി. മനോജ് കുമാര്‍, സി.ഐ. മനു വി നായര്‍, എ. എസ്. ഐ മാരായ അനില്‍കുമാര്‍, അരുണ്‍ ചന്ദ്, രജീഷ് കുമാര്‍, രാജേഷ് കെ.പി., ജോഷി എന്നിവരുള്‍പ്പെട്ട സംഘമാണ് ജയേഷിനെപിടികൂടിയത്.
വീഡിയോ ഇവിടെ കാണാം👇👇👇
ഇയാള്‍ ഒരു കെട്ടിട പെര്‍മിറ്റിനായി ഒരു സ്വകാര്യ വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ചെയ്യാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന് വിവരം പരാതിക്കാരന്‍ കോട്ടയം വിജിലന്‍സ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് സംഘം ഇന്ന് ഉച്ചതിരിഞ്ഞ് എത്തി ജയേഷനെ കയ്യോടെ പിടികൂടുകയായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments