കരുതലിൻ കൈകൾ നീട്ടി എ.കെ.സി.സി ചേർപ്പുങ്കൽ
ജീവിത വഴികളിൽ ഇരുളു പടർന്ന മനുഷ്യർക്ക് സഹജീവി സ്നേഹത്തിന്റ കരുതലെരുക്കി കത്തോലിക്കാ കോൺഗ്രസ്
ചേർപ്പുങ്കൽ യൂണിറ്റ് . ഉറ്റവരും ഉടയവരു മുപേക്ഷിച്ച അഗതികൾ ,ആലംമ്പഹീനർ , വീടുകളിൽ ഏകാന്തതയുടെ തടവറയിൽ പെട്ടവർ , ഒറ്റപ്പെട്ടു പോയ കിടപ്പു രോഗികൾ , വാർദ്ധക്യം രോഗവും പട്ടിണിയും സമ്മാനിച്ചവർ തുടങ്ങി സാമ്പത്തിക സാമൂഹിക മേഖലകളിൽ നിസഹായതനുഭവിക്കുന്നവർക്ക് ആശ്വാസമായി എ.കെ.സി.സി ആരംഭിക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയാണ് കരുതൽ.
എ.കെ.സി.സി. ചേർപ്പുങ്കൽ യൂണിറ്റ് പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ പൈലറ്റ് പ്രൊജക്ട് ആണ് കരുതൽ . പ്രഥമ ഘട്ടത്തിൽ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും, വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വ്യദ്ധ മാതാപിതാക്കൾക്കും , രോഗികൾക്കും ഭക്ഷണം , മരുന്നുകൾ , അനുദിനാവശ്യ വസ്തുക്കൾ ,
തുടങ്ങിയവ നൽകാനാണ് ശ്രമിക്കുക.
കരുതൽ പ്രൊജക്ടിന്റെ ലോഗോ പ്രകാശനം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിലിന് നൽകി നിർവഹിച്ചു. അദ്യശ്യനായ ദൈവത്തിന്റെ ദ്യശ്യമായ കരങ്ങളായി , ജീവിത യാത്രയിൽ ഇരുളു കേറിയ
ഒട്ടേറെപേർക്ക് ആശ്വാസത്തിന്റെയും , പ്രതീക്ഷയുടെയും, നേർസാക്ഷ്യമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് മാർ മുരിക്കൻ പറഞ്ഞു.
കൂപ്പുന്ന കൈകളെക്കാൾ നീട്ടുന്ന കൈകളാണ് ദൈവത്തിന് പ്രിയങ്കരമെന്നും , കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാകില്ലയെന്നും , അതിനാൽ മുന്നിൽ കൺമുന്നിൽ കാണുന്ന സഹോദരനെ ദൈവതുല്യനായി കണ്ട് ഇടപെടുന്ന കരുതൽ പോലുള്ള പദ്ധതികൾ നാടിന് അനുകരണീയ മാതൃകയാണെന്നും വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
. അഭ്യൂദയകാംഷികളുടെ സഹകരണത്തോടെ കരയുന്നവന്റെ കണ്ണീർ തുടക്കുവാനും , വിശക്കുന്നവന്
അപ്പമേകാനുമുള്ള ശ്രമങ്ങൾ നിശബ്ദമായി തുടരുമെന്നും പാലിയേറ്റീവ് മേഖലയിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ
താത്കാലിക ആവശ്യങ്ങൾക്കായി മിതമായ തിരക്കിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ പദ്ധതി യുടെ ഭാഗമായി ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് മാർട്ടിൻ ജെ കോലടി അറിയിച്ചു.
ടി ഡി കുര്യാക്കോസ് , ഇമ്മാനുവൽ വരുവുകാല,
സിജി വടാത്തുരുത്തേൽ , ഷിബു മറ്റപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments