പന്നി പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഭാരത മാതാ ലോ കോളേജ് അടച്ചു.
കോളേജിലെ ഒരു വിദ്യാർഥിക്ക് പന്നി പനി സ്ഥിരികരിച്ചു. മുന്നു പെൺകുട്ടികൾക്ക് പന്നിപനി ലക്ഷണങ്ങൾ ഉണ്ട്. ഇന്ന് രാവിലെയാണ് പന്നി പനിയാണന്ന് സ്ഥിതികരണം വന്നത് .
വിവിധ വിദ്യാർത്ഥികൾ പനി ലക്ഷങ്ങൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ നിർദേശാനുസരണം അവധി കൊടുത്തത്. കോളേജിലെ ക്ലാസുകൾ ഓൺലൈനായി നടക്കും.
തൊട്ടടുത്ത ഭാരത മാതാ ആർട്സ് കോളേജിലെ വിദ്യാർത്ഥികളെയും നിരീക്ഷിക്കുന്നുണ്ട്. അവിടെയും പലർക്കും പനി ലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യ വിഭാഗം ജാഗ്രതയിലാണ്.
കോളേജുകളുടെ പരിസരത്ത് നിരവധി പി.ജി ഹോസ്സ്റ്റലുകളുള്ളതിനാൽ പനി പടരാനുള്ള സാധ്യതയുണ്ട്.
0 Comments