ഉഴവൂർ വിജയൻ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി



ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസിന്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ, വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ ജോണി ലൂക്കോസിന്  പുരസ്കാരം സമ്മാനിച്ചു.

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ,ഗാന്ധിജി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: ബാബു സെബാസ്റ്റ്യൻ, പ്രശസ്ത സാഹിത്യകാരി  മ്യൂസ് മേരി ജോർജ്ജ് എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

25001 രൂപയും, പ്രശസ്തി പത്രവും, പ്രശസ്ത ശില്പി രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്’.തുടർന്ന് കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments