ബസ് കാത്തിരിപ്പുകേന്ദ്രത്തിന് തറക്കല്ലിട്ടു.


പൈക ഗവൺമെന്റ് ആശുപത്രി  ജംഗഷനിൽ പൊൻകുന്നം ഭാഗത്തേക്ക് പോകുവാനുള്ള ബസ് യാത്രികർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിനാണ് തറക്കല്ലിട്ടത്. 

പൈക ആശുപത്രി കെട്ടിടം നിലവിൽ വന്ന ശേഷം ഒരു ബസ് കാത്തിരിപ്പു കേന്ദ്രം എന്നത് സ്വപ്നമായിരുന്നു.ആ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്.ഇഛാശക്തിയുള്ള ഒരു ഭരണാധികാരിയുള്ളപ്പോൾ എന്തും നടക്കും എന്നതിന് തെളിവായി ആശുപത്രി ജംഗഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം. എലിക്കുളം, കാഞ്ഞിരപ്പള്ളി .ചിറക്കടവ് പഞ്ചായത്തുകളിൽ നിന്നെത്തുന്ന രോഗികൾകൾക്ക് ഇരിക്കുവാൻ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലായിരുന്നു.


വർഷങ്ങളായുള്ളപൈക ജ്യോതി പബ്ലിക് സ്കൂളുകാരുടേയും പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടന്റെയും സ്വപ്നം കൂടിയാണ് ഇവിടെ സഫലമായത്.ആശുപത്രിയിലെത്തുന്ന പൊൻ കുന്നം ഭാഗത്തുള്ള , യാത്രക്കാർക്കും . രോഗികൾക്കും ഇരിക്കുവാനോ, മഴയുത്തുകയറി നില്ക്കുവാനോ സൗകര്യമുണ്ടായിരുന്നില്ല നിർദ്ധനരായ രോഗികൾ ഇവിടെ വഴിയരുകിൽ നില്ക്കുന്നതു കണ്ട സിസ്റ്ററുമാരാണ് ഇക്കാര്യം എലിക്കുളം പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടനെ അറിയിച്ചത് തുടർന്ന് മാത്യൂസ് നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ബസ്കാത്തിരുപ്പു കേന്ദ്രം സഫലമാക്കിയത് പൈ കജോതി പബ്ലിക് സ്കൂളാണ്.


ബസ്കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണം .ബസ്കാത്തിരുപ്പു കേന്ദ്രത്തിന്റെ തറക്കല്ലീടിൽ പൈക സെന്റ് ജേസഫ് പള്ളി വികാരി ഫാ.മാത്യൂ വാഴയ്ക്ക പാറയിൽ നിർവ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. സ്കൂൾപ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, സിസ്റ്റർ അൽഫോൻസ മഠത്തിപറമ്പിൽ , സിസ്റ്റർ റെജിൻ, ലിജോയ്സ് ചാക്കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments