കരൂര്‍ പഞ്ചായത്തിലെ മൂന്ന് മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂര്‍ പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. 

വൈകുന്നേരം 5.30ന് പ്രവിത്താനം എസ്.ബി.ഐ ജംഗ്ഷന്‍ -ദൈവദാസന്‍ കാവുകാട്ട് പിതാവിന്റെ  ജന്‍മഗൃഹത്തിന് മുന്‍വശം, 6 മണിക്ക് കൊല്ലംകുന്ന് ജംഗ്ഷന്‍ അങ്കണവാടിക്ക് സമീപം, 6.30 ന് അല്ലാപാറ ഗ്രീന്‍ഫീല്‍ഡ് വില്ല ജംഗ്ഷനിലുമായി നടക്കുന്ന സമ്മേളനങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 
 


കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി തുടങ്ങിയവര്‍ പ്രസംഗിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments