കോട്ടയം ജില്ല ജൂനിയർ അത്‌ലറ്റിക് :
പാലാ അൽഫോൻസാ അത്ലറ്റിക് അക്കാദമി മുന്നിൽ
68മ ത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അതിലേറ്റിക് അക്കാദമി 321 പോയിന്റുമായി ഓവർ ഓൾ പോയിന്റിൽ മുന്നിട്ടുനിൽക്കുന്നു.
134 പോയിന്റുമായി അസ്സുപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും 116 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
വനിതകളുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 102 പോയിന്റുമായി ഒന്നാമതും 94 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും നിൽക്കുന്നു.
പുരുഷന്മാരുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ സെയിന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 77 പോയിന്റുമായി ഒന്നാമതും 58 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും നിൽക്കുന്നു.
വനിതകളുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 69പോയിന്റുമായി ഒന്നാമതും അസ്സുപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 39 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
പുരുഷന്മാരുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാദമി 50മായി ഒന്നാമതും ഭവൻസ് വിദ്യാലയ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
പെൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് HGHS ഭരണങ്ങണം 57 മായി ഒന്നാമതും SMVHSS പൂഞ്ഞാർ 28 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
ആൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 42 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ഒന്നാം സ്ഥാനത്തും, 33 പോയിന്റുമായി എം ഡി എസ് H SS കോട്ടയം രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
പെൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 30 പോയിന്റ്മായിഒന്നാമതും എച്ച് ജി എച്ച് എസ് ഭരണങ്ങാനം 23 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു.
ആൺകുട്ടികളുടെ അണ്ടർ 14 വയസിൽ താഴെ ഉള്ള വിഭാഗത്തിൽ 36 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്തുംസെന്റ് പീറ്റേഴ്സ് കുറുമ്പനാടം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മീറ്റ് പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗൺസിലർമാരായ സാവിയോ കാവുകട്ട് ജോസ് ജെ cheeramkuzhy ലീന സണ്ണി വി സി ജോസഫ് വി സി പ്രിൻസ് ജോസിൻ ബിനോ കോട്ടയം ജില്ലാ സ്പോർട്സ് കൌൺസിൽ സെക്രട്ടറി മായാദേവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഓളിംപിൻ മനോജ്ലാൽ മുഖ്യ അതിഥി ആയിരുന്നു
കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ തങ്കച്ചൻ മാത്യു സ്വാഗതവും പ്രവീൺ തരിയൻ നന്ദിയും പ്രകാശിപ്പിച്ചു.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ പ്രസിഡണ്ട് റെവ്. ഫാ. മാത്യു കരീതറ സമ്മാനദനം നിർവഹിക്കും.
0 Comments