സർവ്വോദയ ടീച്ചേഴ്സ് കളക്ടീവ് - ഗാന്ധിയൻ പഠന വിഭാഗം അദ്ധ്യാപക സംഗമവും അനുമോദനയോഗവും നടത്തി.
സർവ്വോദയ ടീച്ചേഴ്സ് കളക്ടീവിൻ്റെ നേതൃത്വത്തിൽ കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഗാന്ധിയൻ പഠന വിഭാഗം അദ്ധ്യാപകരുടെ സംഗമവും 2025 മാർച്ചിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്നും മുഴുവൻ മാർക്കും വാങ്ങിയ അരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ റാബിയ മുഹമ്മദ്, രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ അനഘ രാജീവ്, കൈത്തൊഴിൽ കേന്ദ്രീകൃത പഠനം പ്രായോഗികമായി നടപ്പാക്കി വിജയിച്ച റിയ അജി എന്നീ വിദ്യാർത്ഥികളെ അനുമോദിക്കുകയും, ചെയ്തു.
കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർക്ക് യോഗത്തിൽ സ്നേഹാദരം നല്കി. എം. ജി. യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠന വിഭാഗം മുൻ മേധാവി ഡോ.എം എസ് ജോൺ യോഗം ഉദ്ഘാടനം ചെയ്ത് 'ഗാന്ധിയൻ പഠനം വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ സംസാരിച്ചു.
ഗാന്ധിയൻ പoനം കാലഘട്ടത്തിൻ്റെ അനിവാര്യതയും, സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരായ കെ. ജെ. എബ്രഹാം, ബിനോയി ആൻ്റെണി, ലെജു പി തോമസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments