കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല : അപു ജോണ്‍ ജോസഫ്


കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ്യേഴ്‌സ് ഹോമില്‍ സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 


മാണി വിഭാഗം യുഡിഎഫ് വിട്ടപ്പോഴുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. എല്‍ഡിഎഫില്‍ സന്തോഷവനാണെന്നു ജോസ് കെ.മാണിതന്നെ പറയുന്നു.


 യുഡിഎഫ് ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളില്‍ ജോസഫ് വിഭാഗത്തിന് എതിര്‍പ്പില്ല. തൊടുപുഴയില്‍ താന്‍ മത്സരിക്കുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments