കോട്ടയം മെഡിക്കൽ കോളേജിൽ പതിനാലാം വാർഡിൻ്റെ അടച്ചിട്ടിരുന്ന പഴയ ബാത്ത് റും ഇടിഞ്ഞു വീണു.... രണ്ടു പേർക്ക് മാത്രം പരിക്കെന്ന് മന്ത്രി വാസവൻ. മണ്ണിനടിയിൽതിരച്ചിൽ നടത്തി ഫയർ ഫോഴ്സ്



കോട്ടയം മെഡിക്കൽ കോളേജിൽ പതിനാലാം വാർഡിൻ്റെ അടച്ചിട്ടിരുന്ന പഴയ ബാത്ത് റും ഇടിഞ്ഞു വീണു. രണ്ടു പേർക്ക് മാത്രം പരിക്കെന്ന് മന്ത്രി വാസവൻ. മണ്ണിനടിയിൽതിരച്ചിൽ നടത്തി ഫയർ ഫോഴ്സ്. 

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.
ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.

അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്.

അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
മൂന്ന്നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്.അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments