ചൂണ്ടച്ചേരിയിലെയും, ആലമറ്റം ജംഗ്ഷനിലെയും മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച


ചൂണ്ടച്ചേരിയിലെയും, ആലമറ്റം ജംഗ്ഷനിലെയും  മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച  

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിന് മുൻവശം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  വൈകുന്നേരം അഞ്ചുമണിക്ക് എൻജിനീയറിങ് കോളേജ് മാനേജർ റവ. ഡോ.ജെയിംസ് മംഗലത്ത് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും. 

             

ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ ആലമറ്റം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  വെള്ളിയാഴ്ച   വൈകുന്നേരം ആറ് മണിക്ക് നടത്തപ്പെടും. 
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷത വഹിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments