പാലാ ഗവ. ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയുംചൊവ്വാഴ്ച
ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കും, പാലാ ഗവ. ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കും എതിരെ പാലാ ഗവ. ജനറൽ ആശുപത്രിയിലേക്ക് ചൊവ്വാഴ്ച കോണ്‍ഗ്രസ് മാര്‍ച്ചും തുടർന്ന് ധര്‍ണയും സംഘടിപ്പിക്കും.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10.30നാണ് ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.
0 Comments