ശാരീരിക അവശതകൾ മറന്ന് 60 കഴിഞ്ഞവർ നാടക കളരിയിൽ ഒത്തുകൂടി.
പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം എന്ന ആപ്ത വാക്യവുമായി 60 വയസ്സിനു മുകളിലുളള വരുടെ മാനസ്സികവും, ശാരീരികവും, സാമൂഹ്യ പരവുമായുള്ള ഇടപെടലുകൾ നടത്തി അവരുടെ ജീവിത നിലവാരം ഉയർത്തുകയാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യങ്ങ് സീനിയേഴ്സ് ഫൗണ്ടേഷന്റെ ലക്ഷ്യം.
എലിക്കുളം ഗ്രാമ പഞ്ചായത്തിലെ നിറവ് @ 60പ്ലസ് .യങ്ങ് സീനിയേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി നംഘടിപ്പിച്ച മീറ്റ് അപ്പിലായിരുന്നു വാർദ്ധക്യകാലത്ത് നേരിടേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം എന്ന വിഷയത്തിലെ ക്ലാസിനു ശേഷം തീയേറ്റർ ആർട്ടിസ്റ്റ് നിധീഷ് കെ.യുടെ നാടകക്കളരിയിൽ എത്തിയത് .വയോജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഒറ്റപ്പെടലുകളും മറ്റ് ശാരീരിക ബുദ്ധി മുട്ടലുകളും ഒരു പരിധി വരെ അകറ്റി നിർത്തി അവരുടെ ജീവിതത്തിൽ പുതിയ ഒരു ഉണർച്ചിനായിട്ട് പ്രവർത്തിക്കുവാനാണ് സംഘടന ലക്ഷ്യമിടുന്നത്.പഞ്ചായത്തിൽ സംഘടിപ്പിച്ചത്.
ഇളങ്ങുളം ധർമ്മശാസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് സൂര്യാമോൾ,സ്ഥിരം സമിതി അധ്യക്ഷരായ എസ്സ് ഷാജി, ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗം സിനി ജോയ് . നിറവ് @ 60 പ്ലസി ന്റെ ഭാരവാഹികളായ പ്രസിഡന്റ് കെ. എൻ.രാധാകൃഷ്ണപിളള സെക്രട്ടറി പി വിജയൻ ,വി.പി.ശശി യങ്ങ് സീനിയേഴ്സ് ഫൗണ്ടേഷൻ ട്രസ്റ്റി വിജയ് സുകുമാരൻ ,പ്രോജക്ട് മാനേജർ അഭിരാമി എന്നിവർ സംസാരിച്ചു.
വാർദ്ധക്യ കാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോ.അനിറ്റ് കാതറിൻ ക്ലാസ് നയിച്ചു. തീയേറ്റർ ആർട്ടിസ്റ്റ് നിധീഷ് . കെ.യുടെ നാടകക്കളരിയും സംഘടിപ്പിച്ചു.വയോജനങ്ങൾ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തവർ എല്ലാ വരും തന്നെ പുതിയ ഒരു ഉണർവ്വുമായാണ് മടങ്ങിയത്.
0 Comments