പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്മാരകം....പാലാ സാന്തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം 14-ന്
കാര്‍ഷിക മേഖലയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് മധ്യേ പാലാ രൂപത ആവിഷ്‌കരിച്ച പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം 14-ന് വൈകിട്ട് 3ന് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യാ കാമ്പസിലാണ് ഫുഡ് ഫാക്ടറി പ്രവര്‍ത്തിക്കുക.
ചക്ക, കപ്പ, കൈതച്ചക്ക, ഏത്തക്ക തുടങ്ങിയവയും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളാക്കി വിപണിയിലിറക്കാനാണ് പാലാ രൂപത ലക്ഷ്യം വയ്ക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയോടുകൂടി പതിനെട്ട് യന്ത്രസാമഗ്രികളാണ് ഫാക്ടറിയില്‍ ഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടന സമ്മേളനത്തില്‍ 75 വയസ്സായ 75 മാതൃകാ കര്‍ഷകരെ ആദരിക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി നിറവില്‍ നാടിന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് പാലാ സാന്തോം ഫുഡ് ഫാക്ടറിയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
0 Comments