"ദേശീയ രാഷ്ട്രീയത്തിൽ സൂര്യ ശോഭയോടെ ജ്വലിച്ചു നിന്ന വ്യക്തിത്വമാണ് ജേക്കബ്ബ് സർ ......." മുൻ ഗവർണ്ണറും കേന്ദ്ര മന്ത്രിയുമായിരുന്ന എം. എം. ജേക്കബ്ബിൻ്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയായിരുന്ന കോട്ടയം ഡി.സി. സി. ജനറൽ സെക്രട്ടറി രാമപുരം സി.ടി. രാജൻ
പ്രണാമം ....🙏🙏🙏
പ്രണാമം ....🙏🙏🙏
എന്റെ രാഷ്ട്രീയ ഗുരുനാഥൻ എം എം ജേക്കബ് സർ ..
രാമപുരത്ത് നിന്ന് ദേശീയ രാഷ്ട്രീയത്തിൽ സൂര്യ ശോഭയോടെ ജ്വലിച്ചു നിന്ന നക്ഷത്രമായിരുന്നു ജേക്കബ് സാർ അദ്ദേഹത്തിൻറെ പെരുമാറ്റം, വാക്കുകൾ, പ്രസംഗങ്ങൾ, നിലപാടുകൾ, വ്യക്തിബന്ധങ്ങൾ ,എല്ലാം നേരിട്ട് അറിയാൻ ഭാഗ്യം ലഭിച്ച അനേകരിൽ ഒരാളാകാൻ എനിക്ക് അനുഗ്രഹം ഉണ്ടായി..
വേദിയെ അഭിമുഖീകരിക്കാൻ, പ്രസംഗിക്കാൻ,
മറ്റുള്ളവരോട് പെരുമാറാൻ, ഉന്നത പദവിയിലുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കാൻ തുടങ്ങി ഒരു പൊതുപ്രവർത്ത കന് ആവശ്യമായതെല്ലാം പകർന്നു നൽകിയത് ജേക്കബ് സർ ആയിരുന്നു.
മറ്റുള്ളവരോട് പെരുമാറാൻ, ഉന്നത പദവിയിലുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കാൻ തുടങ്ങി ഒരു പൊതുപ്രവർത്ത കന് ആവശ്യമായതെല്ലാം പകർന്നു നൽകിയത് ജേക്കബ് സർ ആയിരുന്നു.
തിരക്കുകൾക്കും ആൾക്കൂട്ടങ്ങൾക്ക് ഇടയിൽ കഴിഞ്ഞ ജേക്കബ് സാറിനോട് ആരാധനയും,ഭയവുമായിരുന്നു തുടക്കത്തിൽ.അടുത്തറിഞ്ഞപ്പോൾ എല്ലാം നന്മകളും ഉള്ള തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണ് എന്ന് എനിക്ക് മനസ്സിലായി. പദവികളും സ്ഥാനമാനങ്ങളും ഒഴിഞ്ഞ് ഒരു സാധാരണക്കാരനെ പോലെ സ്വന്തം ഗ്രാമത്തിൽ വിശ്രമ ജീവിതo നയിച്ച ജേക്കബ് സാർ ലാളിത്യത്തിന്റെ ഉദാത്തമായ മാതൃകയാണ്.ജീവിതത്തിലൂടെ നമ്മെ പരിചയപ്പെടുത്തിയത്.
രാഷ്ട്രീയത്തിൽ സാറ് കൈപിടിച്ച് നടത്തിയവർ, സാറിലൂടെ വളർന്നവർ, പദവിയിലെത്തിയവർ ഇന്ന് രാഷ്ട്രീയത്തിൽ ഒരുപാട് പേരുണ്ട്.വിശ്രമ ജീവിത സമയത്ത് അവരിൽ പലരുടെയും സാമീപ്യം സാർ ആഗ്രഹിച്ചിരുന്നു .എന്നാൽ തിരക്കു മൂലം അല്പസമയം സാറിൻറെ അടുത്ത് വരാനും ചെലവഴിക്കാനും പലർക്കും സാധിക്കാതെ പോയത് സാറിനെ നിരാശപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ് .എന്തുതന്നെയായാലും സാർ തുടങ്ങി പൂർത്തീകരിച്ച രാഷ്ട്രീയ ജീവിതം, ആദർശ ശുദ്ധിയുടെ, ലാളിത്യത്തിന്റെ, മനുഷ്യസ്നേഹത്തിന്റെതാണ് എന്നതിൽ തർക്കമില്ല.
പദവികളിൽ എത്തിയപ്പോഴും തന്നെ നേതാവാക്കിയ സാധാരണ പ്രവർത്തകരെയും നാടിനെയും മറക്കരുത് എന്ന് ജേക്കബ് സാർ നമ്മെ എപ്പോഴും ഓർമ്മപ്പെടുത്തുന്നുണ്ട് .....
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments