ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമം ഇടപ്പാവൂര്‍, തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് റാന്നിയും സംയുക്തമായി നാമജപത്തോടുകൂടിയ നാലമ്പല തീര്‍ത്ഥാടന പദയാത്ര നടത്തി.
ഇന്ന് രാവിലെ എട്ടിന് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാല്‍നടയായി ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ഭജനം ചെയ്ത് ഉച്ചയ്ക്ക് ഭരതസ്വാമി ക്ഷേത്രത്തില്‍ എത്തി ഉച്ചകഴിഞ്ഞ് ശത്രുഘ്നസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് വൈകിട്ടോടെ തിരികെ ശ്രീ രാമക്ഷേത്രത്തില്‍ എത്തി സമാപിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പദയാത്രയില്‍ അണിനിരന്നു.
0 Comments