കാടുകയറിക്കിടന്ന സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കിയ രാമപുരത്തെപോലീസുകാര്‍ക്ക് അഭിനന്ദനവുമായി നേരിട്ടെത്തി ജില്ലാ പോലീസ് മേധാവി സാബു മാത്യു.


കാടുകയറിക്കിടന്ന സ്‌റ്റേഷന്‍  പരിസരം വൃത്തിയാക്കിയ രാമപുരത്തെപോലീസുകാര്‍ക്ക് അഭിനന്ദനവുമായി നേരിട്ടെത്തി  ജില്ലാ പോലീസ് മേധാവി സാബു മാത്യു.

വിശ്വൻ രാമപുരം
( റിപ്പോർട്ടർ , മംഗളം )

രാമപുരം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ്  ജില്ലാ പോലീസ് മേധാവി അഭിനന്ദനങ്ങളറിയിച്ചത്. കേസില്‍പ്പെട്ട് വര്‍ഷങ്ങളായി കിടന്നിരുന്വാഹനങ്ങളും അവയ്ക്കിടയില്‍ വളര്‍ന്നുപന്തലിച്ച കാടും കാരണം വൃത്തികേടായികിടക്കുകയായിരുന്നു സ്‌റ്റേഷന്‍ പരിസരം.എസ്.എച്ച്.ഒ. കെ.ദീപകിന്റെനേതൃത്വത്തിലായിരുന്നു  ശുചീകരണം നടത്തിയത്. സ്‌റ്റേഷന്‍മുറ്റത്തുണ്ടായിരുന്ന പഴയ വാഹനങ്ങളെല്ലാം പിന്‍ഭാഗത്തേക്ക് മാറ്റി.


കാടുകയറിക്കിടന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം മുറ്റത്ത്പാറ മെറ്റല്‍ വിരിച്ചു. വര്‍ഷങ്ങളായി സ്‌റ്റേഷന്‍ മുറ്റത്ത് തണലേകുന്നആല്‍മരത്തിന്റെ ചുവട് തെളിച്ച് ചുറ്റും സംരക്ഷണ ഭിത്തി നിര്‍മിച്ചതോടെസ്‌റ്റേഷന്റെ മുഖച്ഛായ തന്നെ മാറി. ഇതോടൊപ്പം സ്‌റ്റേഷനിലേക്ക് കയറുന്ന റോഡിന്റെ വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തതോടെ വാഹനങ്ങള്‍പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനും ശാശ്വത പരിഹാരമായി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments