പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു.


പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു....94 വയസായിരുന്നു.

പന്തളം കൈപ്പുഴ വടക്കേ മുറി പുത്തൻകോയിക്കൽ പരേതയായ പൂരാടം നാൾ ലക്ഷ്മിതമ്പുരാട്ടിയുടെയും കിടങ്ങൂർ ഓശ്ശേരി രാമൻ നമ്പൂതിരിയുടെയും മകളാണ്.സ്വാതന്ത്രസമര സേനാനി എർണൂർ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയാണ്. 

മകൾ ദീപാവർമ്മ(നിർവ്വാഹക സംഘം ,ട്രഷറർ) മരുമകൻ മാവേലിക്കര കൊട്ടാരത്തിൽ വേണുഗോപാൽ.

ശവദാഹം ഇന്ന് ഉച്ചക്കു ശേഷം കൊട്ടാരവളപ്പിൽ നടക്കും
കൊട്ടാരത്തിൽ ആശൂലം ആയതിനാൽ വലിയകോയിക്കൽ ശാസ്താ ക്ഷേത്രം അടച്ചു. 
ശുദ്ധിക്രിയ കൾക്കു ശേഷം ആഗസ്റ്റ് രണ്ടിന് ക്ഷേത്രം തുറക്കുന്നതാണ്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments