പാലാ രൂപതാ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ സമാപിക്കുന്നു...... സമാപന സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.......ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ പ്രഭാഷണം നടത്തും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തും.... ഒരുക്കങ്ങൾ പൂർത്തിയായതായി പാലാ രൂപതാ മുഖ്യ വികാരി ജനറാൾ മോൺ ഡോ. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാൾമാരും ബിഷപ്പ്സ് ഹൗസിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....
വീഡിയോ ഇവിടെ കാണാം 👇👇👇
പ്രാര്‍ത്ഥനാ സ്‌തോത്രങ്ങളുടെ ഇതള്‍വിരിഞ്ഞ വഴിയില്‍ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ മിഴിവില്‍ ക്രൈസ്തവ സഭയിലെ ഏറ്റവും ശ്രദ്ധേയമായ പാലാ രൂപത. രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനം 26-ാം തീയതി പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ചാന്‍സിലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചങ്ങനാശ്ശേരി രൂപത വിഭജിച്ച് 1950 ജൂലൈ 25 ന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് പാലാ രൂപത സ്ഥാപിച്ചത്. 2024 ജൂലൈ 26 ന് ഭരണങ്ങാനത്താരംഭിച്ച പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളാണ് 26 ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ സമാപിക്കുന്നത്. അന്ന് രാവിലെ 9.30 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം രൂപതയിലെ മുഴുവന്‍ വൈദികരും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 11 ന് കത്തീഡ്രല്‍ ഹാളില്‍ ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അദ്ധ്യക്ഷത വഹിക്കും.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയില്‍ മൂന്നേകാല്‍ ലക്ഷത്തിലേറെ വിശ്വാസികളാണുള്ളത്. 75 വര്‍ഷം തികഞ്ഞ രൂപതയെ ആദ്യം നയിച്ചത് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആയിരുന്നു. 1950 നവംബര്‍ 9 ന് റോമിലെ വിശുദ്ധ ത്രേസ്യായുടെ ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ എവുജിന്‍ ടിസറന്റ് മാര്‍ സെബാസ്റ്റ്യന്‍ വയലിനെ ബിഷപ്പായി അഭിഷേകം ചെയ്തു. 1951 ജനുവരി 4-നായിരുന്നു രൂപതയുടെ ഉദ്ഘാടനം.
പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ഭരണങ്ങാനം, രാമപുരം എന്നീ ഫൊറോനകളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. 171 ഇടവകകളും 20 ഫൊറോനകളുമാണ് ഇപ്പോള്‍ പാലാ രൂപതയിലുള്ളത്.
അഞ്ഞൂറോളം വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്. വിവിധ രൂപതകളിലായി 30-ലേറെ ബിഷപ്പുമാര്‍ക്ക് ജന്‍മം നല്‍കാന്‍ പാലാ രൂപതയ്ക്ക് കഴിഞ്ഞു. 2700-ല്‍പരം വൈദികരും 12000-ല്‍ ഏറെ കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നുണ്ട്. വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തില്‍ ഏറ്റവും മുന്നിലാണ് പാലാ രൂപത.
പാലാ രൂപതയുടെ പുണ്യഭൂമി വിശുദ്ധരുടെയും ദൈവവിളിയുടെയും വിളനിലംകൂടിയാണ്. ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മ, രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍, ദൈവദാസന്‍മാരായ മാര്‍ മാത്യു കാവുകാട്ട്, ഫാ. ബ്രോണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളോത്ത് ആരംപുളക്കില്‍, ഫാ. ആര്‍മണ്ട് മാധവത്ത് തുടങ്ങിയവരെല്ലാം പാലാ രൂപതയുടെ വിശ്വാസ പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ്. ആയിരങ്ങള്‍ക്ക് അത്താണിയായ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജും, ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജും മറ്റ് കോളേജുകളും സ്‌കൂളുകളുമുള്‍പ്പെടെ 500-ല്‍പരം സ്ഥാപനങ്ങള്‍ രൂപതയ്ക്കുണ്ട്.
0 Comments