കളരിയമ്മാക്കൽ പാലത്തിന് വഴിതെളിയുന്നു.....സമീപന പാതയുടെ സാമൂഹിക ആഘാത പഠനം ആരംഭിച്ചു: ജോസ്.കെ.മാണി.എം.പി.
ഏറ്റെടുക്കേണ്ടത് അഞ്ച് പേരുടെ ഭൂമി പദ്ധതി ചെലവ് 13 കോടി .നീളം 200 മീറ്റർ: 33 ആർ സ്ഥലമേറ്റെടുക്കും.
പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം ഘട്ടം പാലാ റിംങ് റോഡിൻ്റെ അവസാന ഭാഗത്തുള്ള കളരിയമ്മാക്കൽ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി .ജോസ് കെ മാണി എംപി അറിയിച്ചു. അപ്രോച്ച് റോഡ് നിര്മാണത്തിനായുള്ള 13 കോടിയുടെ സർക്കാർ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.. സമീപന പാത പൊതുമരാമത്ത് നിരത്തു വിഭാഗം ആയിരിക്കും നിർമ്മിക്കുകയെന്നും ജോസ് കെ മാണി എംപി അറിയിച്ചു..
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ആണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നൽകുക. ഇതുമായി ബന്ധപെട്ടു നടപടികളുടെ ഭാഗമായി പഠനം നടത്തുന്ന ഏജൻസിയുടെ പ്രതിനിധികളും പൊതുമരാമത്തു നിരത്തു വിഭാഗം ഉദ്യോഗസ്ഥരും ഇന്ന് സ്ഥലം സന്ദർശിച്ച് ഭൂഉടമകളുമായി സംസാരിച്ചു. 8 സർവ്വേ നമ്പറിൽ ഉള്ള 5 വ്യക്തികളുടെ 33 ആർ സ്ഥലമാണ് അപ്രോച്ച് നിർമ്മാണത്തിനായി ഏറ്റെടുക്കുക. എല്ലാ ഭൂമി ഉടമസ്ഥരെയും നേരിൽ കണ്ടു ഹിയറിങ്ങിനുള്ള സമയവും സ്ഥലവും അറിയിക്കും.
ഇതിനായി 15 ദിവസത്തെ നോട്ടീസാണ് നിയമാനുസരണം ലഭ്യമാകുക .സമീപന പാതയ്ക്ക് രണ്ടു പേരുടെ മാത്രം ഭൂമി മാത്രമെ ആവശ്യമുള്ളൂ എന്നുള്ള പ്രചാരണം തെറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു.പOന റിപ്പോർട്ട് സമർപ്പിച്ചാലുടൻ റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ വിജ്ജാപനം പുറപ്പെടുവിക്കുമെന്നും ജോസ്.കെ.മാണി അറിയിച്ചു. നിർദ്ദിഷ്ട അപ്പ്രോച്ച് റോഡിന്റെ നീളം ഏകദേശം 200 മീറ്ററും , വീതി 15 മീറ്ററുമാണ് ആണ് .
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,മുൻ പഞ്ചായത്ത് അംഗം സണ്ണി വെട്ടം, ജിനു വാട്ടപ്പള്ളി, ഷാജി വടക്കേതലയ്ക്കൽ എന്നിവർ പഠനസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഭൂമി ഏറ്റെടുക്കലിന് ഭൂഉടമകൾ സമ്മതം അറിയിച്ചതായി മുൻ ഗ്രാമ പഞ്ചായത്ത് എ സിഡണ്ട് സാജോ പൂവത്താനി പറഞ്ഞു.
0 Comments