മിനി സിവില്‍ സ്റ്റേഷന് എവിടെ അഗ്‌നി സുരക്ഷ ? ...... എവിടെ എന്‍ ഒ.സി.....? നിരന്തര പരാതിക്കാരന്‍ ഇതൊന്നും കാണുന്നില്ലേ?.


സ്വന്തം ലേഖകന്‍

എല്ലാ കെട്ടിട സമുച്ചയങ്ങളിലും ലക്ഷങ്ങള്‍ മുടക്കി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള ജനറല്‍ ആശുപത്രിയുടെ അഗ്‌നി സുരക്ഷാ ഉപകരണങ്ങളുടെ എന്‍.ഒ.സി ആവശ്യപ്പെടുന്നവരും നല്‍കേണ്ടവരും പൊതുചര്‍ച്ചയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവരും ഇതെല്ലാo ചര്‍ച്ച ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ മന്ദിരമായ അഞ്ചു നില ബഹുനില സമുച്ചയത്തിലെ അഗ്‌നി സുരക്ഷാ എന്‍.ഒ.സി വെളിപ്പെടുത്തുവാന്‍ തയ്യാറാവണമെന്ന് ജയ്‌സണ്‍ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. 
 
 
അഞ്ചു നില മന്ദിരത്തിലായി കടലാസ് ഫയലുകളും കമ്പ്യൂട്ടറുക്കള്‍ക്ക് ആവശ്യമായ യു.പി.എസ് കളും ബാറ്ററി യൂണിറ്റുകളും സ്ഥാപിച്ചിട്ടുള്ള നിരവധി താലൂക്ക്തല ഓഫീസുകളും ജീവനക്കാരും സേവനം ലഭ്യമാക്കുവാന്‍ എത്തുന്ന ജനങ്ങള്‍ക്കും സുരക്ഷ ഒരുക്കാതെ മറച്ചു വച്ച് എല്ലാം സജ്ജീകരിച്ചിട്ടുള്ള മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജനാല ചില്ലുകള്‍ കാറ്റടിച്ച് പൊട്ടിയതും, അലങ്കാര ചെടിച്ചട്ടികള്‍ വച്ചത് നീക്കം ചെയ്യണമെന്നും, സ്റ്റോര്‍ റൂമുകളില്‍ കൂടുതല്‍ ഷെല്‍ഫുകളുടെ കുറവ് ചൂണ്ടിക്കാട്ടിയും ജനാല കതക്ക് വിജാ ഗിരികള്‍ ഇളകിയതും ചൂണ്ടിക്കാട്ടി എന്‍.ഒ.സി.തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 
 
ആശുപത്രി കെട്ടിടം നിര്‍മ്മിച്ചതും അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥാപിച്ചതും ആരോഗ്യ വകുപ്പോ നഗരസഭയോ അല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

നഗരസഭാ യോഗങ്ങളില്‍ വാര്‍ത്താ താരമാകുവാന്‍ എന്‍.ഒ.സി ആവശ്യപ്പെടുന്നവര്‍ തങ്ങള്‍ ഇരിക്കുന്നിടത്ത് എന്ത് അഗ്‌നി സുരക്ഷയും എന്‍.ഒ.സിയുമാണുള്ളതെന്ന് കൂടി വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ സണ്ണി കിഴക്കേടം, സാജു എടേട്ട് എന്നിവര്‍പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments