68 മത് കോട്ടയം ജില്ലാ ജൂനിയർ അതിലേറ്റിക്സ് മത്സരംങ്ങൾ പാല മുനിസിപ്പൽ സ്റ്റേഡിയം തതില്‍ നാളെയും മറ്റന്നാളുമായി നടക്കും. കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂൾ , കോളേജ് ,ക്ലബ് കൾ എന്നിവടങ്ങളില്‍ നിന്നായി 500 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. 14 വയസ്സില്‍ താഴെ ,16 വയസ്സില്‍ താഴെ 18 വയസ്സില്‍ താഴെ, 20 വയസ്സില്‍ താഴെ ആണ്‍കുട്ടികളും , പെണ്‍കുട്ടികളും ആണ് ചാമ്പ്യൻഷിപ്പിൽ പങ്ക് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പാലാ അൽഫോൻസാ അതിലേറ്റിക് അക്കാദമി ഓവർഓൾ ജേതാക്കളായി. ദ്രോണാചാര്യ കെ പി തോമസ് മാഷ് അക്കാദമി രണ്ടാം സ്ഥാനവും സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടിയിരുന്നു. രാവിലെ നടക്കുന്ന വാക്കിങ് മത്സരത്തോടെ ആണ് തുടക്കം.
10 മണി ക്ക് നടക്കുന്ന ഉൽഘാടനം ചടങ്ങില്‍ കോട്ടയം ജില്ലാ അതിലേറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യഷനായിരിക്കും പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മത്സരംങ്ങൾ ഉദ്ഘടനം ചെയ്യു. മുൻസിപ്പൽ കൗൺസിലർ മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസിൻ ബിനോ ,വി.സി പ്രിൻസ് ,ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസ് ജെ ചീരാം കുഴി,
അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യു ,കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, വി. സി ജോസഫ് ഡോ വി. സി അലക്സ് ഡോ ജിമ്മി ജോസഫ്, പ്രൊഫ്. പ്രവീൺ തരിയൻ, ഡോ ജിൻസ് കാപ്പൻ എന്നിവർ ആശംസകള്‍ നേരുന്നു സംസാരിക്കും. ഒളിമ്പിയൻ കെ ജെ മനോജ്ലാൽ മുഖ്യ അതിഥി ആയിരിക്കും. കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ തങ്കച്ചൻ മാത്യു നന്ദിയും പറയും
0 Comments