ഹിറ്റാച്ചി അപകടത്തിൽ പെടാൻ കാരണം ഗുണ നിലവാരം കുറഞ്ഞ റോഡ് .... ഓംബുഡ്സ്മാൻ അന്വേഷിക്കണമെന്ന് ബി ജെ പി.
കടനാട് ഐങ്കൊമ്പ് റോഡിൽ വലിയ അപകടത്തിന് കാരണമായേക്കാമായിരുന്ന ഹിറ്റാച്ചിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടതിന് കാരണം ഗുണനിലവാരം കുറഞ്ഞ റോഡാണ് എന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്ത് റോഡായ ഈ റോഡിൻ്റെ പണിക്ക് അഴിമതി നടന്നിട്ടുണ്ടെന്നും.
യാതെരു ഗുണനിലവാരവും ഇല്ലാതെയാണ് പണിതതെന്നും സിമിൻ്റ് പേരിനുപോലും ചേർക്കാതെയുള്ള പണികളാണ് നടന്നതെന്നും.അഴിമതിയും ദുഷ് ഭരണവും ആണ് കാരണമെന്നും അതിനാൽ ഓബുഡ്സ്മാൻ നേരിട്ട് കേസ്എടുത്ത് അന്വേഷിക്കണമെന്നും കൂടാതെ വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ (VACB) ഈ പഞ്ചായത്തിൽ ഈ ഭരണസമിതി നടത്തിയിട്ടുള്ള മുഴുവൻ അഴിമതിയും അന്വേഷിക്കാൻ തയ്യാറാവണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റ്യൻ ആവശ്യപ്പെട്ടു.




0 Comments