തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു....കാർ പൂർണ്ണമായും കത്തിനശിച്ചു



  തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തീപിടിച്ചതിന് പിന്നാലെ പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുറത്ത് കടന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 


തൊടുപുഴ – മൂലമറ്റം റൂട്ടിൽ മുട്ടം തോട്ടുങ്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വളരെ പെട്ടന്ന് വാഹനത്തിൽ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ വാഹനം പൂർണ്ണമായും കത്തിയമർന്നു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  


 വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട അടുത്ത നിമിഷം തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments