പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോട് അവഗണന ... മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ യുഡിഎഫ് ധര്‍ണ നാളെ



പാലാ നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയ്ക്കും, സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് കണ്ണാടിയുറുമ്പ് അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക നല്‍കാതെ തടസം നില്‍ക്കുകയും ചെയ്യുന്ന നഗരസഭാ അധികാരികള്‍ക്കെതിരെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാളെ (16.07.2025) രാവിലെ 10ന് നഗരസഭാ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുന്നതാണ്.

യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം കെ പി സി സി എക്സിക്യൂട്ടീവ് അംഗം അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments