അമോണിയം പ്ലാന്റ് നടപ്പിലാവില്ല വിഷയം നിയമസഭയിൽ ഉന്നയിക്കും.മാണി. സി. കാപ്പൻ എം.എൽ. എ.
എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന അമോണിയം പ്ലാന്റിനെതിരെ ജനരോഷംവ്യാപകമായ സാഹചര്യത്തിൽ സ്ഥലം സ്ഥലം എം. എൽ .എ.കൂടിയായ മാണി.സി. കാപ്പൻ സ്ഥലം സന്ദർശിച്ച വേളയിലാണ് പ്രദേശവാസികൾക്ക് അമോണിയം പ്ലാന്റ് നിർമ്മാണം നടപ്പില്ല എന്ന ഉറപ്പ് നല്കിയത്. പടിഞ്ഞാറ്റിൻ മലയിലെ ഒന്നര ഏക്കറോളം ഭൂമി തൊടുപുഴ സ്വദേശിയിൽ നി ന്നും വാങ്ങിയ ശേഷം . -അണുബോംനേക്കാൾ പ്രഹരശേഷിയുള്ള അമോണിയം ഫാക്ടറി നിർമ്മിക്കുവാനുളള തീരുമാനമാണ് നിലവിലുളളത്. ഈ അമോണിയം പ്ലാന്റ് നിലവിൽ വന്നാൽ കർഷകർ കൂടുതലായി അധിവസിക്കുന്ന സ്ഥലമാണ് ഈ പ്രദേശം. അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ ഇവിടുത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉൾപ്പടെ താളം തെറ്റും.
ദിനം പ്രതി 40000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ 35O ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ ജലലഭ്യത
.ഇല്ലാതെയാവും. കൂടാതെ ഇവിടെ നിന്നാണ് പൊന്നൊഴുകും തോടിന്റെ ഉദ്ഭവവും.അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ മീനച്ചിലാറ്റിൽ വരെ ഇവിടുത്തെമാലിന്യമെത്തും. തുടങ്ങാൻ ലക്ഷ്യമിടുന്ന
പ്ലൈവുഡ് ഫാക്ടറിയും ഇവിടെയാണ് ലക്ഷ്യം വയ്ക്കുന്നത്. അണുബോംബിന് സമാനപ്രഹര ശേഷിയുള്ളഅമോണിയം ഫാക്ടറി നിലവിൽ വന്നാൽ കിലോമീറ്ററുകളോളം അപകട സാധ്യത ഉണ്ട്.
350 തിൽ ഏറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭൂമിയുടെ ആ വാസ വ്യവസ്ഥ തന്നെ ഭീക്ഷണിയിയാണെന്ന്എം.എൽ.എ. പറഞ്ഞു. കൂടാതെ യാത്ര സൗകര്യങ്ങൾ കുറവായ ഇവിടേക്ക് വാഹനങ്ങൾ എത്തുക ദുഷ്ക്കരമാണ്.അപകട സാധ്യത ഉണ്ടായാൽ തന്നെ ഫയർ ഫോഴ്സിന്റേതുൽപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ എത്തുക അപ്രാപ്യമാണ്.പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കമായ അമോണിയം പ്ലാന്റിനെതിരെ നാട്ടുകാരോടൊപ്പം സമരത്തിനൊരുങ്ങുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.
സ്ഥലം സന്ദർശിച്ച മാണി.സി. കാപ്പൻ ഇത് സംബന്ധിച്ച നിവേദനവും .നാട്ടുകാർ സമർപ്പിച്ചു. വിലയിരുത്തി.എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാ ട്:ആശ റോയ് പൊതു പ്രവർത്തകനായ സാ, ബിച്ചൻ പാംപ്ലാനിയിൽ .ജനകീയ കമ്മറ്റിയുടെ ചെയർമാനായ ജോസഫ് മാത്യു തെക്കേക്കുറ്റ് .കൺവീനർ ജോർജ് കുട്ടി ജേക്കബ് കുരുവിനാക്കുന്നേൽ, വൈസ് ചെയമാൻ ജിമ്മിച്ചൻ മണ്ഡപത്തിൽ, ജോയിന്റ് കൺവീനറായ ജസ്റ്റിൻ മണ്ഡപത്തിൽ നാട്ടുകാരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments