കൊഴുവനാൽ അഗ്രി ഫെസ്റ്റ് 15ന്
കത്തോലിക്ക കോൺഗ്രസ് കൊഴുവനാൽ യൂണിറ്റും കൊഴുവനാൽ സ്വാശ്രയ സംഘവും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഗ്രിമ സെൻട്രൽ കാർഷിക നഴ്സറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാർഷിക മേള കൊഴുവനാൽ അഗ്രി ഫെസ്റ്റ് ഈ മാസം 15ന് നടക്കും. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന അഗ്രിഫെസ്റ്റിൽ നാടൻ, വിദേശ ഫലവൃക്ഷത്തൈകളും പച്ചക്കറികളും പരിചയപ്പെടുവാനും സ്വന്തമാക്കാനും ആളുകൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.
ശ്രീലങ്കൻ തെങ്ങിൻ തൈകൾ, മങ്കുവ കൊക്കോത്തൈകൾ , മറയൂർ ചന്ദന തൈകൾ അടക്കം 101ൽ പരം സ്വദേശ, വിദേശ ഫലപുഷ്പ തൈകൾ, ഹൈബ്രീഡ്പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ, പൂച്ചെടികൾ, ഇലച്ചെടികൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, കീടനാശിനികൾ തുടങ്ങി ഓരോ വീടുകളിലും അടുക്കളത്തോട്ടം മുതൽ കാർഷിക നേഴ്സറി വരെ ഒരുക്കുവാൻ ആവശ്യമായ എല്ലാ ഘടകങ്ങളെയും ചേർത്തുകൊണ്ടാണ് അഗ്രി ഫെസ്റ്റ് ഒരുക്കുന്നത്.
രാവിലെ ആറരയ്ക്ക് അഗ്രി ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഫൊറോനാ വികാരി ഫാ.ജോസ് നെല്ലിക്കതെരുവിൽ നിർവഹിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ആദ്യ വില്പന നിർവഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിക്കുന്ന പച്ചക്കറി കൃഷി സംബന്ധിച്ച കാർഷിക സെമിനാറിന് ജില്ലാ അസിസ്റ്റൻറ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്നേഹലത മാത്യുസ് നേതൃത്വം കൊടുക്കും. വൈകിട്ട് അഞ്ചര വരെ അഗ്രി ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദർശന വിപണനമേള ഉണ്ടായിരിക്കുന്നതാണ്.
0 Comments