എസ്എൻഡിപി യോഗം ശാഖ തല നേതൃസംഗമം ആഗസ്റ്റ് 16ന് രാമപുരത്ത് ....... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം


എസ്എൻഡിപി യോഗം ശാഖ തല നേതൃസംഗമം ആഗസ്റ്റ് 16ന് രാമപുരത്ത് ....... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു...... 

സ്വന്തം ലേഖകൻ 

എസ്. എൻ. ഡി.പി യോഗം ശാഖാ തല നേതൃത്വ സംഗമം 2025 ആഗസ്റ്റ് 16 ന് രാവിലെ 9 മുതൽ രാമപുരം മൈക്കിൾ പ്ലാസ്സാ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്നു, കടുത്തുരുത്തി  ,മീനച്ചിൽ യൂണിയനുകളുടെ ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ  പത്ര സമ്മേളനത്തിൽ അറിയിച്ചു. 

കടു ത്തുരുത്തി  ,മീനച്ചിൽ യൂണിയനുകളിലെ ശാഖ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെൻറ് ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ,മറ്റ് പോഷക സംഘടന നേതാക്കൾ, ഉൾപ്പെടെ 2000 ഓളം  പ്രതിനിധികളാണ് ഈ നേതൃസംഗമത്തിൽ പങ്കെടുക്കുന്നത്. 

വീഡിയോ ഇവിടെ കാണാം 👇👇👇


എസ്.എൻ.ഡി.പി  യോഗത്തിൻ്റെ  അടിത്തട്ടിലുള്ള സംഘടന സംവിധാനമായ കുടുംബ യൂണിറ്റ് ഭാരവാഹികൾ വരെ പങ്കെടുക്കുന്ന നേതൃസംഗമം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. 


 പ്രസിഡൻറ് എം. എൻ. സോമൻ വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ സംസാരിക്കും. 


നേതൃ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ നേതാക്കളായ  സി എം  ബാബു, ഓ. എം.സുരേഷ് ഇട്ടിക്കുന്നിൽ,പ്രസാദ് ആരിശ്ശേരി,  സജീവ് വയലാ, അനീഷ് പുല്ലുവേലി,  രാമപുരം സി.റ്റി രാജൻ, കെ. ജി സാബു കൊടൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments