അനധികൃത സ്വത്ത് സമ്പാദനകേസിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി. കേസിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയിലുള്ള വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി.ഇവിടെ ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നുമുള്ള ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. ഈ അന്വേഷണത്തിലാണ് വിജിലൻസ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയത്. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തിരുന്നുനേരത്തെ ഈ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്ത വിജിലൻസ് നടപടിക്കെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.തിരുവനന്തപുരം വിജലൻസ് കോടതിയുടേതാണ് നടപടി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് രേഖപ്പെടുത്തും.
0 Comments