പ്രണയം നടിച്ച് 16 വയസുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

 

 പ്രണയം നടിച്ച് 16 വയസുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. 

കുമളി വെള്ളാരംകുന്ന് വണ്ണാന്‍പാലം ഭാഗത്ത് കണ്ണിമാര്‍ചോല വീട്ടില്‍ കെ.സതീഷ് കുമാറി (കണ്ണന്‍ -27) നെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ പ്ലസ് വണ്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 28നാണ് പ്രതിയുടെ ഓട്ടോറിക്ഷയില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോയത്. 


വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരിലെത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. 


 നേരത്തെ കുമളിയില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതിക്ക് മുന്‍പരിയമുണ്ടായിരുന്നു. അവിടെ വച്ചുള്ള പരിചയ പ്രകാരപമാണ് പ്രതി തൊടുപുഴയില്‍ എത്തി പെണ്‍കുട്ടിയെയും കൂട്ടി തമിഴ്‌നാട്ടിലേക്ക് പോയത്. എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്റെ


 മേല്‍നോട്ടത്തില്‍ എസ്.ഐ ബിജു ജേക്കബ്, എ.എസ്.ഐമാരായ കെ.പി.അനില്‍, അന്‍സാര്‍, സി.പി.ഒ അഞ്ജു എന്നിവരാണ് കോയമ്പത്തൂരില്‍ നിന്ന് ഇരുവരെയും കണ്ടെത്തിയത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments