ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 

അയല്‍വാസികള്‍ തമ്മില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 

കരിമണ്ണൂര്‍ പാഴൂക്കര പുളിക്കല്‍ മനുപ്രസാദിനും മാതാവ് രാധാമണിക്കുമാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ തളിപ്പറമ്പ് നടുവില്‍ വെളളാട് കരയില്‍ കുന്നുംപുറത്ത് വീട്ടില്‍ അതുല്‍ സോമനെ (26) യാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞ ദിവസം രാവിലെ 7.40 നാണ് മനു പ്രസാദ് കുടുംബമായി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി അതുല്‍ അതിക്രമം നടത്തിയത്. മനു പ്രസാദിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന മനു പ്രസാദിന്റെ അമ്മ രാധാമണിയെ അതുല്‍ അടിച്ച് വീഴ്ത്തുകയും ചെയ്തു. 


വലതു നെഞ്ചത്ത് 16 തുന്നലുള്ള പരുക്കേറ്റ മനു പ്രസാദും മാതാവ് രാധാമണിയും ആശുപത്രിയില്‍ ചികിത്സയിലാണ്. മനുപ്രസാദിന്റെ കുടുംബവുമായി ശത്രുതയുണ്ടായിരുന്ന അയല്‍വീട്ടുകാരുടെ ബന്ധുവാണ് പ്രതി അതുലെന്ന് പോലീസ് പറഞ്ഞു.


 എസ്.ഐ  അലക്സാണ്ടര്‍, എസ്.സി.പി.ഒമാരായ എ.ടി. അജിത്, രജനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments