ദളിത് ഫ്രണ്ട് (എം )സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23,24,തിയതികളിൽ കോട്ടയത്ത് .....കേരളാ കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ.മാണി എം പി ഉദ്ഘാടനം ചെയ്യും;



കേരളാ കോൺഗ്രസ് (എം)ന്റെ പ്രധാനപോഷക സംഘടനകളിൽ ഒന്നായ ദളിത് ഫ്രണ്ട് (എം) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23,24 തീയതികളിൽ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊൻകുന്നംവർക്കി ഹാളിലെ കെ.എം.മാണി നഗറിൽ നടക്കും. 23-ന് വൈകിട്ട് അഞ്ചിന് സമ്മേളനത്തിന്റെ തുടക്കമായി സംസ്ഥാനപ്രസിഡന്റ് ഉഷാലയം ശിവരാജൻ പതാക ഉയർത്തും.

24 -ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സമ്മേളനം കേരളാ കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ.മാണി എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രസംഗവും,വിദ്യാഭ്യാസ അവാർഡും,ആദരവും നിർവ്വഹിക്കും.പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്‌സ്.എം പി, ഗവ:ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പാർട്ടി ഓഫീസ് ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ജോർജ്, എം എൽ എ, മാരായ അഡ്വ :ജോബ് മൈക്കിൾ, അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ, 

അഡ്വ :പ്രമോദ് നാരായണൻ, ദളിത് ഫ്രണ്ട് (എം)സംസ്ഥാന ചുമതലക്കാരൻ പാർട്ടി ട്രഷറർ ബേബി ഉഴത്തുവാൽ, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ:ലോപ്പസ് മാത്യു, തുടങ്ങി പാർട്ടിയുടെയും,ദളിത് ഫ്രണ്ട് (എം)ന്റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സമ്മേളനം പട്ടിക ജാതി,വർഗ്ഗ,ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments