മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്
മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു.
വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. മേലുകാവ് പഞ്ചായത്തിൽ പിഎച്ച്എസിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വളരെ സൗകര്യപ്രദമായ രീതിയിൽ ഫിറ്റ്നസ് സെന്റർ നിർമിക്കാൻ കഴിയുമ്പോൾ കളത്തൂക്കടവ് മൂന്നിലവ് പ്രദേശത്തുള്ള ആളുകൾക്ക് ഇത് വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.
ഈരാറ്റുപേട്ട തൊടുപുഴ മെയിൻ റോഡിനോട് ചേർന്നാണ് വലിയമംഗലത്ത് ഓപ്പൺ ജിമിനേഷൻ തുടങ്ങുന്നത്.കായിക വ്യായാമരംഗങ്ങളിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കുന്നത്. തലപ്പലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വനിതാ വികസന കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് ജിം ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു
0 Comments